മറ്റത്തൂര്‍: ആറ്റപ്പള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങി. ഡിസിസി ജനറല്‍സെക്രട്ടറി കെ.എം. ബാബുരാജ് ഉദ്ഘാടനംചെയ്തു.
യുഡിഎഫ് പുതുക്കാട് നിയോജകമണ്ഡലം ചെയര്മാന് കെ.എല്‍. ജോസ് അധ്യക്ഷതവഹിച്ചു. കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് സുധന് കാരയില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടെസി, മീനാ മദനന്, ജോയ് നെല്ലിശ്ശേരി, രതി, ഭാഗ്യവതി, വരന്തരപിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്റോ നന്ദിപുലം, പുതുക്കാട് നിയോജകമണ്ഡലം കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് റിന്റോ ഞെരിഞ്ഞാംപിള്ളി എന്നിവര്‍ പ്രസംഗിച്ചു.
നിര്‍മാണം തുടങ്ങി രണ്ട് പതിറ്റാണ്ടായിട്ടും ആറ്റപ്പിള്ളി പദ്ധതി പൂര്‍ത്തീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതുക്കാട് നിയോജകമണ്ഡലം യുഡിഎഫ് ചെയര്മാന് കെ.എല്‍. ജോസിന്റെയും അഞ്ച് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും നേതൃത്വത്തില്‍ ജനകീയസമരത്തിന് തുടക്കമിട്ടത്.